| Monday, 12th July 2021, 11:40 am

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്.

നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു.

ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി മക്കള്‍ മന്‍ട്രം ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നതിന് പകരം ഒരു ആരാധനക്കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനി വ്യക്തമാക്കി.

‘നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടക്കുന്നില്ല, എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല’, രജനീകാന്ത് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ തന്നെ താന്‍ രാഷ്ട്രീയത്തിലേയ്ക്കില്ല എന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 2021 ജനുവരി ആദ്യം ഉണ്ടാകുമെന്നായിരുന്നു ആദ്യം അദ്ദേഹം പ്രഖ്യാപിച്ചത്. പിന്നീട് ഡിസംബര്‍ അവസാന ആഴ്ചയില്‍ താന്‍ രാഷ്ട്രീയത്തിലേയ്ക്കില്ല എന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rajini makkal mandram dismissed

We use cookies to give you the best possible experience. Learn more