ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി ചാണ്ടി എന്ന നടിയെ മലയാളികള്‍ ആദ്യം കാണുന്നത്. പിന്നീട് ബിഗ്ബോസ് ഷോയില്‍ പങ്കെടുത്തും രാജിനി ചാണ്ടി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായി മാറി.
ഈയടുത്ത് ഫോട്ടോഗ്രാഫറായ ആതിര ജോയ് പകര്‍ത്തിയ രാജിനി ചാണ്ടിയുടെ ഫോട്ടോകള്‍ വലിയ ചര്‍ച്ചയായിരുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച രാജിനിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് നടിയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി എത്തിയത്. ഈ വയസ്സാം കാലത്ത് ഇതെന്തിന്റെ സൂക്കേടാണ് എന്നായിരുന്നു പലരുടേയും കമന്റുകള്‍.
ഈ സംഭവവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വനിതക്കു നല്‍കിയ അഭിമുഖത്തില്‍ രാജിനി ചാണ്ടി. മുത്തശ്ശിഗഥയില്‍ ചട്ടയും മുണ്ടും ഇട്ടാണ് തന്നെ മലയാളികള്‍ കണ്ടതെങ്കിലും പാന്റും ടോപ്പുമിട്ട് ആലുവ ചന്തയില്‍ നില്‍ക്കുന്ന തന്നെ കുറച്ചുപേര്‍ക്കെങ്കിലും അറിയാമെന്ന് രാജിനി ചാണ്ടി പറയുന്നു.
ജീന്‍സിട്ട തന്നെ ചിലര്‍ക്ക് ദഹിച്ചില്ലെന്നും എന്നാല്‍ അയാം പ്രൗഡ് ഓഫ് മൈസെല്‍ഫ് എന്നാണ് പറയാനുള്ളതെന്നും നടി പറയുന്നു. ഈ കോലാഹലങ്ങള്‍ക്കെല്ലാം ഇടയില്‍ മലയാളിയുടെ നെഗറ്റീവ് ചിന്താഗതിയെക്കുറിച്ച് വിദേശ പത്രത്തിന് ഇന്റര്‍വ്യൂ കൊടുത്ത താനല്ലേ ശരിക്കും സ്റ്റാറെന്നും അഭിമുഖത്തില്‍ രാജിനി ചാണ്ടി ചോദിക്കുന്നു.
മോശമായി കമന്റിട്ട പലര്‍ക്കും മെസഞ്ചറില്‍ മറുപടി കൊടുത്തപ്പോള്‍ അവര്‍ കമന്റ് മുക്കി ഓടിക്കളയുകയായിരുന്നുന്നെന്നും ഇവര്‍ പറഞ്ഞു.
രാജിനി ചാണ്ടിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഫോട്ടോഗ്രാഫര്‍ ആതിര ജോയ് രംഗത്തു വന്നിരുന്നു. പ്രായം ഒന്നിനും ഒരു ഘടകമല്ലെന്നും രാജിനി ചാണ്ടി ചെറുപ്പം മുതലേ ഫാഷനബിള്‍ ആയ ഒരു വ്യക്തിയാണെന്നുമായിരുന്നു ആതിര പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajini Chandy says about her experience after photoshoot