ഒരു സംഘടനയുമായും രാജ്ഗുരുവിനെ ബന്ധിപ്പിക്കേണ്ട, അദ്ദേഹം വിപ്ലവകാരിയാണ്; രാജ്ഗുരുവിനെ സ്വയംസേവകനാക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസുകാര്‍ക്കെതിരെ ബന്ധുക്കള്‍
National
ഒരു സംഘടനയുമായും രാജ്ഗുരുവിനെ ബന്ധിപ്പിക്കേണ്ട, അദ്ദേഹം വിപ്ലവകാരിയാണ്; രാജ്ഗുരുവിനെ സ്വയംസേവകനാക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസുകാര്‍ക്കെതിരെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 12:03 pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി രാജ്ഗുരുവിനെ സ്വയംസേവകനാക്കി ചിത്രീകരിച്ച പുസ്തകത്തിനെതിരെ രാജ്ഗുരുവിന്റെ ബന്ധുക്കള്‍ രംഗത്ത്. രാജ്ഗുരു ആര്‍.എസ്.എസുകാരനാണെന്നതില്‍ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ പേരമക്കളായ സത്യശീലും ഹര്‍ഷവര്‍ധന്‍ രാജ്ഗുരുവും പറഞ്ഞു.

“രാജ്ഗുരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു എന്നതില്‍ യാതൊരു തെളിവും ലഭ്യമല്ല. ഞങ്ങളുടെ മുത്തച്ഛനും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹം നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പോയിരുന്നു എന്നത് സത്യമാണ്.”

രാജ്ഗുരു രാജ്യത്തിന്റെ മുഴുവന്‍ വിപ്ലവകാരിയാണെന്നും എന്നാല്‍ അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയില്‍ അംഗമായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. രാജ്ഗുരുവിനായി ഒളിത്താവളം ഒരുക്കിയത് ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാര്‍ ആണെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എം.ജി വൈദ്യ പറഞ്ഞിരുന്നു.


Also Read:  നിരാഹാര സമരത്തിനിടെ ബിരിയാണി കഴിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍; കഴിച്ചത് തക്കാളി ചോറെന്ന് ന്യായീകരണം


നേരത്തെ സ്വാതന്ത്ര്യ സമരസേനാനി രാജ്ഗുരുവിനെ സ്വയം സേവകനാക്കി ചിത്രീകരിച്ച് ആര്‍.എസ്.എസ് മുന്‍ പ്രചരാകന്റെ പുസ്തകം പുറത്തിറക്കിയിരുന്നു. ഭാരത് വര്‍ഷ് കീ സര്‍വാംഗ് സ്വതന്ത്രത എന്ന പുസ്തകത്തിലെ സ്വയംസേവക് സ്വതന്ത്ര സേനാനി എന്ന അധ്യായത്തിലാണ് രാജ്ഗുരുവിലെ ആര്‍.എസ്.എസുകാരാനാക്കിയിരിക്കുന്നത്. ആര്‍.എസ്.എസ് മുന്‍ പ്രചാരകനും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദ്ര സെഹ്ഗാള്‍ ആണ് പുസ്തകമെഴുതിയിരിക്കുന്നത്.

ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന് അവതാരികയെഴുതിയത്. കഴിഞ്ഞമാസം നാഗ്പുരില്‍ നടന്ന ആര്‍.എസ്.എസ്.അഖില ഭാരതീയ പ്രതിനിധിസഭയില്‍ പുസ്തകം വിതരണം ചെയ്തിരുന്നു.

ലാലാ ലജ്പത് റായിയെ ലഹോറില്‍ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ജെ.പി. സാന്‍ഡേഴ്‌സനെ വധിച്ചശേഷം രാജ്ഗുരു നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയിരുന്നെന്നും അദ്ദേഹം മൊഹിതെ ബാഗ് ശാഖയില്‍ സ്വയംസേവകനായിരുന്നുവെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു.

Watch This Video: