നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് രാജേഷ് ശര്‍മ. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന രാജേഷ് ശര്‍മ 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ പല കഥാപാത്രങ്ങളെ രാജേഷ് ശര്‍മ അവതരിപ്പിച്ചു. പെര്‍ഫോമന്‍സ് കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് രാജേഷ് ശര്‍മ.
പല വലിയ നടന്മാരുടെ കൂടെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അവരുടെ പെര്‍ഫോമന്‍സില്‍ നിന്ന് തനിക്ക് പലതും പഠിക്കാന്‍ കഴിയാറുണ്ടെന്നും രാജേഷ് ശര്‍മ പറഞ്ഞു. മമ്മൂട്ടി, ഫഹദ് എന്നിവരുടെ പെര്‍ഫോമന്‍സ് അടുത്തുനിന്ന് കാണുമ്പോള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് തോന്നിപ്പോകാറുണ്ടെന്നും രാജേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് വാക്കുകള്‍ കിട്ടാതെ നിന്നുപോയിട്ടുണ്ടെന്നും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു ലൈബ്രറിയാണെന്നും രാജേഷ് ശര്‍മ പറഞ്ഞു. മമ്മൂട്ടി കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട പെര്‍ഫോമര് ഫഹദ് ഫാസിലാണെന്നും ജോജിയിയിലെ കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നും രാജേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല നടന്മാരുടെയും പെര്‍ഫോമന്‍സ് അടുത്തുനിന്ന് കാണുമ്പോള്‍ ഞെട്ടിയിട്ടുണ്ട്. എങ്ങനെയാണ് അവര്‍ ആ കഥാപാത്രത്തിലേക്ക് പെട്ടെന്ന് ഷിഫ്റ്റാകുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നെപ്പോലെ ഒരു ചെറിയ നടന് അതെല്ലാം പാഠപുസ്തകങ്ങളാണ്. ഓരോ സിനിമയിലും ഞാന്‍ അവരില്‍ നിന്ന് പഠിക്കാറുണ്ട്. അടുത്ത സിനിമയില്‍ ഞാനത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
മമ്മൂക്ക ശരിക്കും ആ കാര്യത്തില്‍ ഒരു ലൈബ്രറി പോലെയാണ്. എല്ലാം വ്യത്യസ്ത തരത്തിലുള്ള കാര്യങ്ങളായിരിക്കും. അതൊക്കെ നമ്മള്‍ കണ്ടാല്‍ തീര്‍ച്ചയായും അത്ഭുതപ്പെടും. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടിയിട്ടുണ്ട്. രണ്ട് ക്യാരക്ടേഴ്‌സിന് പുള്ളി കൊടുക്കുന്ന ഇന്‍പുട് വെവ്വേറെയാണ്. മമ്മൂക്ക കഴിഞ്ഞാല്‍ ആ കാര്യത്തില്‍ ഫഹദാണ് പിന്നെ മിടുക്കന്‍. ജോജി എന്ന സിനിമ അതിനുദാഹരണമാണ്. എന്ത് മനോഹരമായാണ് ഫഹദ് ആ സിനിമയില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്,’ രാജേഷ് ശര്‍മ പറഞ്ഞു.
Content Highlight: Rajesh Sharma about Mammoottty’s perfomance in Nanpakal Nerath Mayakkam