| Wednesday, 12th February 2014, 2:10 pm

ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ പൂര്‍ണവിശ്വാസം: രാജേഷ് പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ തന്നെ മാറ്റിമറിച്ച രാജേഷ് പിള്ള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്ന തിരക്കിലാണ്. തന്റെ മൂന്നാമത്തെ ചിത്രം തന്നെ ഹിന്ദിയില്‍ ചെയ്യാന്‍ കഴിയുകയെന്നത് സത്യത്തില്‍ ഒരു ഭാഗ്യമാണെന്നാണ് രാജേഷ് പറയുന്നത്.

എന്നെക്കൊണ്ട് ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് ഒരുക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിച്ചത് തിരക്കഥാകൃത്തായ സഞ്ജയാണ്.

സത്യത്തില്‍ അദ്ദേഹമാണ് എനിക്കു വേണ്ട എല്ലാ പിന്തുണയും തന്നത്.

ചിത്രത്തിന്റെ തിരക്കഥയില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ഹിന്ദി പതിപ്പ് ഒരുക്കുന്നത്. എന്നാല്‍ ചില കൊമേഴ്‌സ്യല്‍ ചേരുവകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.

സുരേഷ് നായരാണ് വേണ്ട മാറ്റങ്ങള്‍ വരുത്തി തിരക്കഥ ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്നത്.

ജയ്‌ഹോയുടേതുമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത സന്തോഷ് തുണ്ടിയില്‍, ആഷിക്കി 2 , മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതമൊരുക്കിയ മിഥുന്‍ തുടങ്ങി ഒട്ടനവധി പ്രതിഭാധനര്‍ ഹിന്ദി പതിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാജേഷ് പറയുന്നു.

We use cookies to give you the best possible experience. Learn more