നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ അല്‍ഫോണ്‍സ് പുത്രനോടൊപ്പമുണ്ടായിരുന്ന സംഗീത സംവിധായകനാണ് രാജേഷ് മുരുകേശന്‍. അല്‍ഫോണ്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡിലും സംഗീത സംവിധായകനായി രാജേഷ് ഉണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രാജേഷ്. ആദ്യ രണ്ട് ചിത്രത്തിലും പുതുമുഖ നായികമാരെ കാസ്റ്റ് ചെയ്ത അല്‍ഫോണ്‍സ് മൂന്നാമത്തെ ചിത്രത്തില്‍ എന്തുകൊണ്ട് നയന്‍താരയെ പോലെയൊരു താരത്തെ കാസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് രാജേഷ്.
‘നയന്‍താരയെ എന്തുകൊണ്ട് കൊണ്ടുവന്നു എന്ന് അല്‍ഫോണ്‍സിനോട് തന്നെ ചോദിക്കണം. ഒരു വലിയ ആര്‍ട്ടിസ്റ്റിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാവും. വേറെ കാരണമൊന്നുമില്ലെന്നാണ് തോന്നുന്നത്. അങ്ങനെ വന്നു. അപ്പോള്‍ ഓക്കെ, ചെയ്യാമെന്ന് വിചാരിച്ചു.
അവരുടെ കഥാപാത്രം അങ്ങനെ പറയത്തക്ക ഒരു സംഭവമായിട്ടല്ല കാണിക്കുന്നത്. പക്ഷേ പുള്ളിക്കാരി അവരുടെ വോയിസില്‍ തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്. അവര്‍ ഭയങ്കര റിയലായി തോന്നി,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് പറഞ്ഞു.
ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെ പറ്റിയും രാജേഷ് പറഞ്ഞു. ‘ലാലു അലക്‌സ് ചെയ്ത ഐഡിയ ഷാജിയാണ് ഈ സിനിമയില്‍ ഏറ്റവും ബെസ്റ്റ്. ബാക്കി ആളുകളുടെ ക്യാരക്ടറൈസേഷന്‍ സ്‌ക്രിപ്റ്റ് വഴി കൊടുത്തിട്ടുണ്ടെങ്കിലും ആ ക്യാരക്ടറിനെ കയ്യിലെടുത്ത് പെര്‍ഫോം ചെയ്ത് പൊളിച്ചേക്കുന്നത് ലാലു സാറാണ്. ബ്രോ ഡാഡിയെക്കാളും നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിച്ചത്. ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തില് ലഭിച്ചുകൊണ്ടിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ മാജിക് പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കൂട്ടെല്ലാം തെറ്റിപ്പോയൊരു ഗോള്‍ഡാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, കൃഷ്ണ ശങ്കര്‍, ബാബുരാജ്, ശബരീഷ്, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തിയത്.
Content Highlight: rajesh murukeshan talks about the casting of nayanthara in gold movie