Entertainment
മികച്ച ടീമുമായി രാജേഷ് മാധവൻ നായകനാവുന്ന അടുത്ത ചിത്രം ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 10, 08:10 am
Monday, 10th June 2024, 1:40 pm

 

ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ. വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. തലശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കു ശേഷം, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സപ്തമശ്രീ തസ്‌കരാ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നു.

സുലൈഖ മനസില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണന്‍ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിങ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിര്‍വഹിക്കുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദ രൂപകല്‍പന രംഗനാഥ് രവിയും, കലാ സംവിധാനം ജയന്‍ ക്രയോണും നിര്‍വഹിക്കുന്നു.

മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂര്‍, ചമയം- ജിതേഷ് പൊയ്യ. മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡിങ് – റാബിറ്റ് ബോക്‌സ് ആഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു.പി.കെ, പി. ആര്‍.ഒ – എ. സ്. ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം – രാകേഷ്.

Content Highlight: Rajesh Madhavan’s Next movie