ന്യൂദല്‍ഹി: വരുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാജേഷ് ലിലോത്തിയ. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് സോണിയാ ഗാന്ധി നടത്തിയ യോഗത്തിലാണ് ലിലോത്തിയ തന്റെ താല്‍പര്യം അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിങ്കളാഴ്ച നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ അജയ് മാക്കെന്‍, ജെ.പി അഗര്‍വാള്‍, നസീബ് സിങ്, അരവിന്ദര്‍ സിങ് ലവ്‌ലി എന്നിവരും രാജേഷ് ലിലോത്തിയയെ കൂടാതെ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സോണിയാ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് വിവരമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജേഷ് ലിലോത്തിയയും അരവിന്ദര്‍ സിങും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതമറിയിച്ചു. താന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ സൈനികനാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാമെന്നും ലിലോത്തിയ പറഞ്ഞു.
മറ്റ് നേതാക്കള്‍ ആലോചിച്ച ശേഷം മത്സരിക്കുന്നതിനെ കുറിച്ച് അറിയിക്കാമെന്ന് സോണിയയോട് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് മുന്‍ എം.എല്‍.എമാരായ നേതാക്കള്‍ രാജിവെച്ച് ആംആദ്മിയില്‍ ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കൂടിയാണ് മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള തീരുമാനം.