ചെന്നൈ: തമിഴിലെ മറ്റൊരു പ്രമുഖ താരം കൂടി രാഷ്ട്രീയത്തിലേക്കിറങ്ങാനൊരുങ്ങുന്നു. തമിഴ് നടനും സിമ്പുവിന്റെ പിതാവും കൂടിയായ ടി.രാജേന്ദറാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്
ഉടന്‍ ഒരു പ്രധാന തീരുമാനം ജനങ്ങളെ അറിയിക്കുമെന്ന് രാജേന്ദര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലച്ചിയ ദ്രാവിഡ മുന്നേറ്റ കഴകം എന്നാണ് പുതുതായി രൂപീകരിച്ച പാര്‍ട്ടിയുടെ പേര്. പെരിയാര്‍, എം.ജി.ആര്, ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള ബോര്‍ഡുകളില്‍ ചേര്‍ത്തിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ മുമ്പും തന്റെ സാന്നിദ്ധ്യം അറിയിച്ച വ്യക്തി കൂടിയാണ് തമിഴ്നടനായ രാജേന്ദര്‍. പുതിയ രാഷ്ട്രീയ പാര്ട്ടിപ്രഖ്യാപനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് തന്റെ രണ്ടാം വരവിനൊരുങ്ങുകയാണെന്നാണ് രാജേന്ദര്‍ പറഞ്ഞത്.