തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലക്ഷങ്ങളെ അണിനിരത്തി സി.പി.ഐ.എം സംഘടിപ്പിച്ച മഹാശ്യംഖലയില്‍ പങ്കെടുത്ത് വിവിധ മേഖലയിലെ പ്രമുഖരും. കാസര്‍ഗോഡ് സി.പി.ഐ.എം പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള ആദ്യകണ്ണിയും തെക്കെയറ്റത്ത് എം.എ ബേബിയും അവസാന കണ്ണിയുമായി.
സംവിധായകന് രാജീവ് രവി, ഐ.ഡി, പട എന്നീ ചിത്രങ്ങളുടെ സംവിധായകനായ കമല്‍ കെ.എം, സംവിധായകന് ആഷിഖ് അബു എന്നിവരും ശ്യംഖലയില്‍ കണ്ണികളായി. സമസ്ത, എ.പി വിഭാഗം, മുജാഹിദ് വിഭാഗം നേതാക്കളും ശൃംഖലയുടെ ഭാഗമായി.
മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് എന്നിവര്‍ തിരുവനന്തപുരത്ത് ശൃംഖലയില്‍ അണിചേര്‍ന്നു.
കാസര്‍കോട് നിന്ന് റോഡിന്റെ വലതുവശം ചേര്‍ന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്സല്‍ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു.