Advertisement
Malayalam Cinema
രാജീവ് രവി-ആസിഫ് അലി ചിത്രം തുടങ്ങുന്നു; സണ്ണി വെയിനും മണികണ്ഠനും ഒപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 10, 11:25 am
Friday, 10th January 2020, 4:55 pm

ആസിഫ് അലി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു വര്‍ഷമാണ് കടന്നുപോയത്. ഉയരെ, വൈറസ്, കെട്ടിയോളാണ് എന്റെ മാലാഖ, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങളിലെ ആസിഫ് കഥാപാത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷത്തില്‍ ആസിഫ് അലി മറ്റൊരു മികച്ച സംവിധായകനോടൊപ്പം കൈകോര്‍ക്കുകയാണ്. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം ജനുവരി മൂന്നാം വാരം ചിത്രീകരണം ആരംഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. വടക്കേയിന്ത്യയിലാണ് കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.