ജയ്പൂര്‍: രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയുടെയും രാജസ്ഥാനിലെ ഷെഡ്യൂള്‍ അവസാനിച്ചു. കൊവിഡിനെ തുടര്‍ന്ന് ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വന്ന ഷൂട്ടിംഗ് കുറച്ച് ദിവസം മുമ്പാണ് പുനരാരംഭിച്ചത്.
കേരളത്തില് നാല് ദിവസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
‘മനുഷ്യന് എന്തും ശീലമാകും, മയിരന്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇതേ വാചകം ഇംഗ്ലിഷില്‍ എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പൊലീസ് ത്രില്ലറായ ചിത്രത്തിന്റെ പ്രമേയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ.
മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്.
കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്.
നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’മാണ് രാജീവ് രവിയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rajeev Ravi-Asif Ali film Kuttavum Shikshayum completed in Rajasthan schedule; Location pictures