| Friday, 23rd July 2021, 10:06 am

മമ്മൂക്ക എല്ലാ സീരിയലും കാണും, എനിക്ക് അനുഭവമുണ്ട്; രാജീവ് പരമേശ്വര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്ത് നടന്‍ രാജീവ് പരമേശ്വര്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് മനസ്സുതുറക്കുന്നത്.

മമ്മൂട്ടിയെക്കുറിച്ച് എല്ലാവരും പേടിയാണെന്നെല്ലാം പറയുമ്പോഴും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് രാജീവ് പറയുന്നത്. മമ്മൂട്ടി സീരിയല്‍ കണ്ട് അഭിപ്രായം പറഞ്ഞതിനെക്കുറിച്ചും നടന്‍ ഓര്‍ക്കുന്നു.

‘മമ്മൂക്ക സീരിയലെല്ലാം കാണും. കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. പരുന്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സീരിയലിലെ എന്റെ ക്യാരക്റ്റര്‍ ഓര്‍ത്തെടുത്ത് മമ്മൂക്ക സംസാരിച്ചത്. കൂടാതെ കെ.കെ.രാജീവിന്റെ വേനല്‍മഴ എന്ന സീരിയലില്‍ മമ്മൂക്കയും ചെറിയൊരു റോള്‍ ചെയ്തിരുന്നു,’ രാജീവ് പറഞ്ഞു.

മമ്മൂക്കയെ കാണുമ്പോള്‍ നമുക്ക് തോന്നുന്ന റെസ്‌പെക്ട് ആദ്ദേഹം തിരിച്ചുതരുമെന്നും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഏറെ കംഫേര്‍ട്ടബിള്‍ ആണെന്നും രാജീവ് പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം കൂടെ അഭിനയിക്കുന്ന നടന്‍മാരായ നമ്മളോട് കാണിക്കുന്ന സ്‌നേഹം കൊണ്ട് നമുക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്നും രാജീവ് പറഞ്ഞു. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും രാജീവ് പങ്കുവെച്ചു.

മോഹന്‍ലാലിനൊപ്പമുള്ള സീനില്‍ അഭിനയിച്ചപ്പോള്‍ പേടി കാരണം ഡയലോഗ് പറയാന്‍ കഴിയാതെ വന്ന അവസ്ഥയെപ്പറ്റിയാണ് രാജീവ് പറയുന്നത്.

‘ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്. ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല. അത്രയും പോസിറ്റീവ് എനര്‍ജിയുള്ള ഒരാള്‍ മുന്നില്‍ നിന്ന് തിരിഞ്ഞാല്‍ നമുക്ക് അയാളെ നോക്കി നില്‍ക്കാനേ കഴിയൂ.
അക്കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീന്‍ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു,’ രാജീവ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rajeev Parameswar says about Mammootty

We use cookies to give you the best possible experience. Learn more