മലയാളികള്‍ക്ക് ഏറെ പരിചിതനായ സിനിമ-സീരിയല്‍ നടനാണ്
രാജീവ് പരമേശ്വരന്‍. 25 വര്‍ഷത്തെ കരിയറില്‍ മലയാളത്തില്‍ നിരവധി സിനിമകളിലും സംഗീത ആല്‍ബങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തനിക്ക് ഒരു സിനിമ കണ്ട് ചെയ്യാന്‍ തോന്നിയ കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് രാജീവ്. കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയിലെ ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ചാണ് രാജീവ് പറയുന്നത്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ആര്‍ട്ടിസ്റ്റ് എപ്പോഴും സിനിമ കാണുമ്പോള്‍ ‘അയ്യോ ഈ വേഷം എനിക്ക് കിട്ടിയിരുന്നെങ്കില്‍’ എന്ന് ചിന്തിക്കും. എനിക്ക് അത്തരത്തില്‍ ഒരുപാട് സിനിമകളും കഥാപാത്രങ്ങളുമുണ്ട്.
പക്ഷെ എനിക്ക് ഈയിടെയായി കുറേകൂടി എന്റെ ജീവിതവുമായി റിലേറ്റബിളായി തോന്നിയ ഒരു സിനിമയുണ്ട്. അതിലേക്ക് എന്നെ എന്തായാലും വിളിക്കില്ലെന്ന് ഉറപ്പാണ് (ചിരി). എന്റെ മാര്‍ക്കറ്റും ആ സിനിമയുടെ മാര്‍ക്കറ്റും വളരെ വ്യത്യസ്തമാണ്.
കിഷ്‌കിന്ധാ കാണ്ഡമാണ് ആ സിനിമ. അതില്‍ ആസിഫ് ചെയ്ത കഥാപാത്രം എന്റെ യഥാര്‍ത്ഥ ജീവിതവുമായി വളരെ കണക്ടാണ്. കുട്ടേട്ടനാണ് (വിജയരാഘവന്‍) അതില്‍ അച്ഛനായി എത്തിയത്.
അച്ഛന്റെ അവസാന സ്റ്റേജിലൊക്കെ അങ്ങനെ ആയിരുന്നു. ആ സിനിമ കണ്ടപ്പോള്‍ അച്ഛന്റെയും മകന്റെയും കാര്യങ്ങള്‍ ഏറെ റിലേറ്റ് ചെയ്യാന്‍ സാധിച്ചു. ആസിഫ് അതില്‍ വളരെ നന്നായി അയാളുടെ കഥാപാത്രം ചെയ്തിട്ടുണ്ട്,’ രാജീവ് പരമേശ്വര്‍ പറയുന്നു.
Content Highlight: Rajeev Parameshwar Talks About Asif Ali’s Kishkindha Kaandam Movie