തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്.
‘പരാജിതനായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങനെ സംഭവിച്ചു. 18 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിന് ഇവിടെ തിരശീലയിടുന്നു,’ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ ഭാഗമായിരുന്നു. ആ മന്ത്രിസഭയുടെ ഭാഗമായിരുന്ന സമയത്ത് തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിപറയുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പിന്തുണ നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: Rajeev Chandrasekhar has decided to end public work