'പഴയതെല്ലാം മറന്ന് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കൂ'; ശിവസേനയ്ക്ക് മുന്‍പില്‍ അപേക്ഷയുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍
India
'പഴയതെല്ലാം മറന്ന് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കൂ'; ശിവസേനയ്ക്ക് മുന്‍പില്‍ അപേക്ഷയുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 12:36 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍.

ബാലാസാഹേബിനോട് ഏറെ ബഹുമാനം തനിക്കുണ്ടെന്നും ഉദ്ധവ് ജിയുമായും ശിവസേനയിലെ വിവിധ നേതാക്കളുമായും നല്ല ബന്ധം തനിക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തെറ്റിദ്ധാരണകളും തെറ്റായ വാഗ്വാദങ്ങളും എല്ലാം മറന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നിക്കണം. ബി.ജെ.പി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വിശ്വസിച്ചത്. അത് തകര്‍ക്കരുത്.

സംസ്ഥാനത്തിന്റെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുക. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക- എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം രാജസ്ഥാനില്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ശിവസേന-എന്‍.സി.പി സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്നും സ്പീക്കറുടെ സ്ഥാനം ആവശ്യപ്പെടണമെന്നുമാണ് അറിയുന്നത്.

ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് മുന്‍പേ റാവത്ത് മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കാണും.