| Friday, 30th June 2017, 8:43 pm

'കേരളത്തിലെ കൊലയാളി പാര്‍ട്ടി സി.പി.ഐ.എമ്മോ ബി.ജെ.പിയോ'; സംഘപരിവാര്‍ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുന്നെന്ന സംഘപരിവാര്‍ പ്രചരണങ്ങളെ തുറന്ന് കാട്ടി “ഇന്ത്യാ ടുഡേ” എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി. 2005-2015 കാലയളവില്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് രജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.


Also read എയര്‍ ഇന്ത്യയെ വില്‍ക്കുമ്പോലെ നാളെ സര്‍ക്കാര്‍ കശ്മീരിനെയും വില്‍ക്കുമോ; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന


രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പാര്‍ട്ടി തിരിച്ചുള്ള വിവരങ്ങളാണ് ഗ്രാഫിന്റെ സഹായത്തോടെ രജ്ദീപ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 സി.പി.ഐ.എം പ്രവര്‍ത്തകരാണ് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്.

എന്നാല്‍ ഈ കാലയളവില്‍ 35 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ സി.പി.ഐ.എം അക്രമ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്നും വ്യാപകമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നുമാണ് ദേശീയതലത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെ പൊളിച്ച് കാട്ടുന്നതാണ് രജ്ദീപിന്റെ കണക്കുകള്‍.

ഇക്കാലയളവില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും രണ്ട് എന്‍.ഡി.എഫ് പ്രവര്‍ത്തകരും രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ട്. ശിവസേന, ജെ.ഡി.യു, ആര്‍.എം.പി എന്നീ പാര്‍ട്ടികളുടെ ഓരോ അംഗങ്ങള്‍ വീതവും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


Dont miss ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തുക. കേരളത്തില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നേതാക്കള്‍ ആരോപിക്കാറുണ്ട് എന്നാല്‍ ഈ വാദങ്ങളുടെ യഥാര്‍ത്ഥ വശം തുറന്ന് കാട്ടുകയാണ് സര്‍ദേശായി.

We use cookies to give you the best possible experience. Learn more