| Saturday, 23rd November 2019, 10:10 am

രാഷ്ട്രീയത്തില്‍ ഒരേയൊരു ആദര്‍ശമേയുള്ളൂ... അവസരവാദം; മഹാരാഷ്ട്ര സംഭവത്തില്‍ പ്രതികരണവുമായി രജ്ദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. രാഷ്ട്രീയത്തിലെ ഏക ആദര്‍ശം അവസരവാദമാണെന്നാണ് രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

‘മഹാരാഷ്ട്ര സംഭവങ്ങളുടെ ധാര്‍മ്മികത: ബി.ജെ.പി ഇനി ഒരിക്കലും അഴിമതിയെക്കുറിച്ച് പ്രഭാഷണം നടത്തരുത്, കോണ്‍ഗ്രസ് ഒരിക്കലും മതേതരത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തരുത്, ശിവസേന ഹിന്ദുത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തരുത്. എന്‍.സി.പിയോ? പവാര്‍ കുടുംബങ്ങളെക്കുറിച്ച് ഒരാള്‍ എന്താണ് പറയുന്നത്.!! രാഷ്ട്രീയത്തില്‍ ഒരേയൊരു ആദര്‍ശമേയുള്ളൂ.. അവസരവാദം.’

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് അജിത് പവാര്‍ ബി.ജെ.പിയ്‌ക്കൊപ്പം നിന്ന് മന്ത്രിസഭാ രൂപീകരണത്തിന് പിന്തുണ നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറാകാതെ വന്നതോടെ മുന്‍ സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ശിവസേനയും വേര്‍പിരിയുകയായിരുന്നു.

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നായിരുന്നുഏറ്റവും ഒടുവിലത്തെ കൂടികാഴ്ച്ചയില്‍ തീരുമാനമായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ത്തത്.

അതേസമയം അജിത് പവാറിന്റെ തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് ശരദ് പവാര്‍ അറിയിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more