‘മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രമാണുള്ളത്. സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി ശരദ് പവാറിനും അജിത് പവാറിനുമെതിരെ കേസെടുത്തിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്ത് പ്രസരിപ്പോടെയാണ് ജോലി ചെയ്യുന്നത്’
മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് ശരദ് പവാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Four weeks to go for Maharashtra elections. ED registers case against Sharad Pawar, Ajit Pawar among others in a bank coop scam.. ED seems to get hyper active just before elections or am I missing something here?
25000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍ നേരത്തെ അജിത് പവാറും ബാങ്കിലെ 70 ഉദ്യോഗസ്ഥരും ബാങ്ക് ഡയറക്ടറും പ്രതിയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശരദ് പവാറും അജിത് പവാറും മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.