പ്രാദേശികശക്തികളെ തോല്‍പ്പിക്കുന്നത് ബി.ജെ.പിയ്ക്ക് അത്ര എളുപ്പമല്ല; ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ രജ്ദീപ് സര്‍ദേശായി
Hyderabad Election
പ്രാദേശികശക്തികളെ തോല്‍പ്പിക്കുന്നത് ബി.ജെ.പിയ്ക്ക് അത്ര എളുപ്പമല്ല; ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ രജ്ദീപ് സര്‍ദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 6:17 pm

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. പ്രാദേശികശക്തികളെ അത്ര എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ ബി.ജെ.പിയ്ക്കാവില്ലെന്ന് വ്യക്തമാക്കുന്ന ഫലമാണ് ഹൈദരാബാദിലേതെന്ന് സര്‍ദേശായി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പോയന്റുകള്‍ പങ്കുവെച്ചായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

‘1. തെലങ്കാനയിലെ പ്രധാനപ്രതിപക്ഷമാകുകയാണ് ബി.ജെ.പി, 2. ടി.ആര്‍.എസ് ഇപ്പോഴും ഒന്നാം നമ്പര്‍ പാര്‍ട്ടിയാണ്, 3. സ്വന്തം പ്രദേശങ്ങളില്‍ ഉവൈസി ബിഗ് ബോസാണ്, 4. പ്രാദേശികശക്തികളെ പരാജയപ്പെടുത്താന്‍ എളുപ്പത്തില്‍ ബി.ജെ.പിയ്ക്കാവില്ല, 5. കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ബി.ജെ.പിയുടെ നേട്ടം, 6. പോസ്റ്റല്‍ വോട്ടുകള്‍ വെച്ച് തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കരുത്’, സര്‍ദേശായി ട്വീറ്റ് ചെയ്തു.


നേരത്തെ ബി.ജെ.പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ ലീഡ് കുറഞ്ഞിരുന്നു.

55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു.

150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajdeep Sardesai Hyderabad Muncipal Corparation Election