| Tuesday, 19th September 2017, 10:18 am

അന്ന് മോദിയെ കുറിച്ച് പറഞ്ഞതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലുകളെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപം തങ്ങള്‍ ജീവന്‍ പണയപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലിനെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി.

അര്‍ണബിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നത് മുഴുവന്‍ കളവാണെന്നാണ് രജദീപ് സര്‍ദേശായി സ്ഥാപിക്കുന്നത്

മോദിയും ബി.ജെ.പിയുമായി അടുക്കുന്നതിന് മുന്‍പ് അര്‍ണബ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് രജദീപ് സര്‍ദേശായി ഷെയര്‍ ചെയ്തിരിക്കുന്നത്.


Dont Miss വ്യക്തിപരമായി ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല: കെ.പി.എസി ലളിത


ഗുജറാത്ത് വംശഹത്യ എന്‍.ഡി.ടി.വിക്ക് വേണ്ടി 2002 ല്‍ തങ്ങള്‍ എങ്ങനെയാണ് കവര്‍ ചെയ്തതെന്ന് അര്‍ണബ് വെളിപ്പെടുത്തുന്ന പഴയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് തള്ളുന്നതിന് ഒരു മയമൊക്കെ വേണ്ടേയെന്ന് രജദീപ് സര്‍ദേശായി ചോദിക്കുന്നത്.

ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം വെച്ച് അദ്ദേഹത്തിന്റെ കാര്‍ ചിലര്‍ ആക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അഹമ്മദാബാദ് കലാപം അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നുപോലുമില്ല. കളവ് വിളിച്ച് പറയുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. അര്‍ണബിന്റെ ഈ തുറന്നുപറച്ചില്‍ കേള്‍ക്കുമ്പോള്‍ ഈ പ്രൊഫഷനെ തന്നെ വെറുത്തുപോകുകയാണ്. രജദീപ് സര്‍ദേശായി പറയുന്നു. അര്‍ണബ് പറയുന്ന തരത്തില്‍ അവിടെ സംഭവിച്ചിരുന്നു. പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. – സര്‍ദേശായി പറയുന്നു.

“ഇത് നിങ്ങളില്‍ നീരസമുളവാക്കുമെന്ന് എനിക്കറിയാം. പക്ഷേ ജീവിതത്തില്‍ ഞാന്‍ നേരിട്ട യാഥാര്‍ത്ഥ്യം നിങ്ങളുമായി പങ്കുവെക്കാതെ വയ്യ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ണബ് സംസാരിക്കാന്‍ തുടങ്ങിയത്.

“2002 ല്‍ ഗുജറാത്ത് വംശഹത്യ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് ഏതാണ്ട് 15 മീറ്റര്‍ മാത്രം അകലെ വെച്ച് ചിലര്‍ തങ്ങളുടെ കാറ് തടഞ്ഞുനിര്‍ത്തി. കാറിന്റെ ചില്ല് തൃശൂലം വെച്ച് അവര്‍ ഇടിക്കുകയും ചെയ്തു. എല്ലാ ചില്ലുകളും അവര്‍ അടിച്ചുപൊട്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്ക് മനസിലായില്ല. അവര്‍ക്ക് ഞങ്ങള്‍ ഏത് മതക്കാരാണെന്ന് അറിയണമായിരുന്നു. ഇത് നടക്കുന്നത് മുഖ്യമന്ത്രിയുടെ വസതിക്ക് 15 മീറ്റര്‍ മാത്രം അകലെയാണെന്ന് ഓര്‍ക്കണം. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് അവരോട് പറഞ്ഞു. ഇല്ല, ഇല്ല നിങ്ങളുടെ മതം ഏതാണെന്ന് അവര്‍ ആവര്‍ത്തിച്ച് ചോദിച്ചു. ഭാഗ്യവശാല്‍ ഞങ്ങള്‍ക്കൊപ്പം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ഐഡന്റിന്റി കാര്‍ഡ് അവര്‍ക്ക് കാണിച്ചുകൊടുത്തു. അവരുടെ കയ്യിലില്‍ ജയ് റാം എന്നോ മറ്റോ എഴുതിയ ടാറ്റൂ കുത്തിയിരുന്നു. ഐഡന്റിന്റി കാര്‍ഡ് കണ്ടതോട് അവര്‍ നടന്നുനീങ്ങി- ഇങ്ങനെയായിരുന്നു അര്‍ണബിന്റെ വാക്കുകള്‍. എന്നാല്‍ ഇതെല്ലാം അര്‍ണബിന്റെ വീമ്പുപറച്ചിലാണെന്നും ഓരോ ദിവസം പുതിയ കഥകളുമായി അദ്ദേഹം വരികയാണെന്നുമായിരുന്നു രജദീപ് സര്‍ദേശായി പറഞ്ഞത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അര്‍ണബ് ബി.ജെ.പിയുമായി അടുക്കുന്നത്.

2016 ല്‍ ടൈംസ് നൗവില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് എന്‍.ഡി.എ എം.പി രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി ആരംഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more