'വയനാട് യാത്രയില്‍ അദ്ദേഹം അനധികൃത ഖനനത്തിനെതിരെ ശബ്ദം ഉയര്‍ത്തുമായിരിക്കും അല്ലേ?'; രാഹുല്‍ ഗാന്ധിയെക്കുറിച്ച് രാജ്ദീപ് സര്‍ദേശായി
ന്യൂദല്‍ഹി: സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനധികൃത ഖനനത്തിനെതിരെ സംസാരിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. കേരളത്തിലെ മണ്ണിടിച്ചിലിനു ഭാഗികമായി ഉത്തരവാദിത്വം അനധികൃത ഖനനത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
‘തന്റെ വയനാട് യാത്രയില്‍ കേരളത്തിലെ മണ്ണിടിച്ചിലിനു ഭാഗികമായെങ്കിലും കാരണമായ അനധികൃത ഖനനത്തിനെതിരെ രാഹുല്‍ ഗാന്ധി ശബ്ദം ഉയര്‍ത്തുമായിരിക്കും അല്ലേ? വയനാടിന്റെ എം.പിയായെങ്കിലും, അല്ലെങ്കില്‍ ആരാണ്?
വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് എല്ലാവര്‍ക്കും സംസാരിക്കാനുള്ള സമയമായിരിക്കുന്നു.’- അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
വയനാട് മണ്ഡലം സന്ദര്‍ശിച്ച രാഹുല്‍, മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ചവരെ നേരിട്ടു കാണുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു.
വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുല്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെ- ‘ഒരപേക്ഷ.. എന്റെ പാര്‍ലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’
ഒപ്പം ഈ സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും രാഹുലിന്റെ സന്ദര്‍ശനത്തില്‍നിന്നും പിന്മാറിയില്ല.
നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.