ന്യൂദൽഹി: ദൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ കർഷകർ ചെങ്കോട്ടയിൽ നിന്ന് ത്രിവർണ പതാക മാറ്റിയെന്ന പ്രചരണത്തിന് മറുപടിയുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി.
ത്രിവർണ പതാക ആരും തൊട്ടിട്ടില്ല, അത് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ചെങ്കോട്ടയിലെ ദേശീയ പതാക മാറ്റി നിഷാൻ സാഹിബ് ഒരു ഘട്ടത്തിലും സ്ഥാപിച്ചിട്ടില്ല. അവിടെകൂടിയതിൽ ഭൂരിഭാഗം ആളുകളും ത്രിവർണ പതാകയാണ് വീശിയത്, എന്നാണ് രജ്ദീപ് സർദേശായി പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധം നടത്തിയ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണങ്ങൾ ശക്തമാകുകയാണ്.
കർഷകർ ഖലിസ്ഥാനികളാണെന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ നാലാമതാണ്. ഈ ഘട്ടത്തിലാണ് കർഷകർ ത്രിവർണ പതാക മാറ്റി ഖലിസ്ഥാനി പതാക ഉയർത്തിയെന്ന പ്രചരണവും ശക്തമാകുന്നത്. ഇതിനോടകം തന്നെ പല മുതിർന്ന നേതാക്കളും ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരുടെ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ചെങ്കോട്ടയിൽ ഉയർത്തിയ പതാക നിഷാൻ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. സിഖ് മതവിശ്വാസത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പതാകയാണിത്. സാധാരണയായി ഗുരുദ്വാരകൾക്ക് മുകളിലായാണ് ഈ പതാക ഉയർത്താറുള്ളത്. ഈ പതാകയ്ക്കുള്ളിൽ നീല നിറത്തിലുള്ള സിഖ് ചിഹ്നവുമുണ്ട്. ഇത് ഖണ്ട എന്നാണ് അറിയപ്പെടുന്നത്. ഇരട്ടത്തലയുള്ള വാളാണ് ഈ നീലനിറമുള്ള ഭാഗത്തുള്ള ചിഹ്നം.സാഫ്രോൺ നിറത്തിലുള്ള ഒരു ആവരണവും ഈ പതാകയ്ക്കുണ്ട്
സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ച് അറിയാനുള്ള ശക്തമായ ഉപകരണമാണ് ഖണ്ടയെന്ന് സിഖ് മതവിശ്വാസികൾ വിശ്വസിക്കുന്നു. നിഷാൻ ഷാഹിബിന്റെ ചുമതലയുള്ള ഭായ് ആലം സിംഗ് എന്നൊരാളെ ഒരു യുദ്ധത്തിൽ മുഗൾ സൈന്യം പിടികൂടി പതാക ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നൊരു കഥയുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajdeep Sardesai About Farmers protest in red fort