|

നാലാമനായി ഇറങ്ങി ഇങ്ങനെ ഒരു റെക്കോഡ്, അതും കോഹ്‌ലിയെ മറികടന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ടാം ദിവസം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്‌സണെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് തിരിച്ചയക്കുമ്പോള്‍ 274 പന്തില്‍ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നിലവില്‍ 72 ഓവര്‍പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. 117 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ബൗണ്ടറിയും നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് രണ്ടു റണ്‍സിന് പുറത്തായതോടെ ശുഭ്മന്‍ ഗില്‍ 38 റണ്‍സ് നേടി ജയ്‌സ്വാളിന് കൂട്ടുനിന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ രജത് പാടിദര്‍ നാലു ബൗണ്ടറികള്‍ അടക്കം 17 റണ്‍സാണ് നേടിയത്. 40.48 എന്ന് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ മറ്റാര്‍ക്കും നേടാന്‍ സാധിക്കാത്ത മറ്റൊരു റെക്കോഡ് സ്വന്തമാക്കുകയാണ് രജത്. റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാലാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രജത്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിരാട് കോഹ്ലിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

രജത് പാടിദര്‍ – 17 – 2024 – ഇംഗ്ലണ്ടിനെതിരെ

വിരാട് കോഹ്ലി – 12 – 2019 – സൗത്ത് ആഫ്രിക്കക്കെതിരെ

വിരാട് കോഹ്ലി – 6 – 2016 – ഓസ്‌ട്രേലിയക്ക് എതിരെ

റാഞ്ചിയില്‍ ഇന്ത്യ ഇതുവരെ രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതില്‍ അതില്‍ ഒന്നില്‍ പോലും ഇന്ത്യ തോല്‍വി വഴങ്ങിയിട്ടില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇതില്‍ മൂന്നാം മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കളി തുടരുമ്പോള്‍ ക്രീസില്‍ 56 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ധ്രുവ് ജുറലും 72 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ കുല്‍ദീപ് യാദവുമാണ്. ഇംഗ്ലണ്ട് സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീറിന് നാല് വിക്കറ്റുകളാണ് ഇന്ത്യക്കെതിരെ നേടാന്‍ സാധിച്ചത്. ടോം ഹാര്‍ട്‌ലി രണ്ട് വിക്കറ്റും നേടിയിരുന്നു.

Content highlight: Rajat Paditar In Record Achievement