ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ഇറങ്ങിയ ബെംഗളൂരു നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് ആണ് നേടിയത്.
ഓപ്പണിങ് ഇറങ്ങിയ വിരാട് കോഹ്‌ലി 7 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടി മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വെറും ഏഴ് റണ്‍സിനും പുറത്തായി.
ശേഷം ഇറങ്ങിയ വില്‍ ജാക്‌സും രജത് പടിദാറും കിടിലന്‍ കൂട്ടുകെട്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 31 പന്തില്‍ 5 സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 55 റണ്‍സ് ആണ് താരം നേടിയത്. തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യത്തെ അര്‍ധ സെഞ്ച്വറി ആണ് ജാക്‌സ് നേടിയത്. രജത് 23 പന്തില്‍ 5 സിക്‌സും 3 ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി. 226 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 50 റണ്‍സ് താരം നേടുകയായിരുന്നു.
അയ്യര്‍ക്ക് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് 14 പന്തില്‍ നിന്ന് 48 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏഴ് ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 342.86 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സാള്‍ട്ട് ബാറ്റ് വീശിയത്.
Content Highlight: Rajat Paditar And Will Jackes Played Well For RCB