| Sunday, 10th February 2019, 11:20 pm

പശു വിഷയത്തില്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കും രാജസ്ഥാന്റെ നിലപാട്: സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശു സംരക്ഷണത്തെക്കാളും പ്രധാനപ്പെട്ട വിഷയങ്ങള്‍ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അതിനായിരുന്നു പ്രധാന്യം നല്‍കേണ്ടിയിരുന്നതെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. റേപ്പിസ്റ്റുകള്‍, മനുഷ്യത്തരഹിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടു വരുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു സച്ചിന്റെ വാദം.

ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാന്‍ സര്‍ക്കാര്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായി നിലപാടാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദുവിന്റെ “ഹഡില്‍ 2019“ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read 99 ശതമാനമല്ല, നിരോധിച്ച 105 ശതമാനം നോട്ടുകളും തിരിച്ചു വന്നു; സച്ചിന്‍ പൈലറ്റ്

മൃഗങ്ങളെ സംരക്ഷിക്കുന്നത് നല്ലതു തന്നെയാണെന്നും എന്നാല്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റു കാര്യങ്ങള്‍ രാജ്യത്തുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. “മൃഗങ്ങളെ സംരക്ഷിക്കുന്നത് ശരി തന്നെ, ഞാന്‍ അതില്‍ വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് പശു സംരക്ഷണത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. രാജസ്ഥാന്റെ കാര്യത്തില്‍ ഇതാണ് ഉത്തമമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്”- സച്ചിന്‍ പറഞ്ഞു.

ഒരാഴ്ചക്കിടെ മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ് കേസെടുത്തത്.

“റേപ്പ് ചെയ്യുന്ന, പരസ്പരം മനുഷ്യതരഹിതമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം”- സച്ചിന്‍ പറഞ്ഞു.

പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more