| Thursday, 6th June 2019, 4:24 pm

ആദ്യം സവര്‍ക്കറെ, ഇപ്പോള്‍ ദീന്‍ ദയാല്‍ ഉപാധ്യായയെ; ആര്‍എസ്എസ് നേതാവിനെ പാഠപുസ്തകത്തില്‍ നിന്ന് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ ദയാല്‍ ഉപാധ്യായയെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പാഠപുസ്തകത്തിലാണ് ദീന്‍ ദയാല്‍ ഉപാധ്യായയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. നേരത്തെ മറ്റൊരു ആര്‍എസ്ആസ് ആചാര്യനായ സവര്‍ക്കറെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാഗവും നേരത്തെ പുസ്തങ്ങളില്‍ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരുത്തുകള്‍.

We use cookies to give you the best possible experience. Learn more