സൗത്ത് ആഫ്രിക്കയില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍
Sports News
സൗത്ത് ആഫ്രിക്കയില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 1:42 pm

രാജസ്ഥാന്‍ റോയല്‍സിന്റെ അണ്‍ ക്യാപ്ഡ് പ്ലയര്‍ എസ്.എ20 ലീഗില്‍ പുതു ചരിത്രം കുറിച്ചിരിക്കുതയാണ്. എസ്.എ20 ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് ഇന്നലെ നടന്ന മത്സരത്തില്‍ പിറന്നത്. 2023 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അണ്‍ക്യാപ്ഡ് താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡൊണോവന്‍ ഫെരീരയാണ് ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്. വെറും 18 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.

എസ്.എ20യില്‍ ജബോഗ് സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് താരം മത്സരിക്കുന്നത്. ഇന്നലെ പ്രെട്ടോറിയ ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് ഡൊണോവന്‍ ഫെരീര ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റങ്ങിനിറങ്ങിയ ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ആറ് വിക്കറ്റ് ബാക്കി നില്‍കെ 171 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപിറ്റല്‍സിന് വേണ്ടി കൈല്‍ വെറൈനീ 52 പന്തില്‍ നിന്നും 72 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒരു സിക്‌സറും ഏഴ് ബൗണ്ടറികളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. സൂപ്പര്‍ കിങ്‌സിന്റെ ബൗളര്‍മാരായ ലിസാഡ് വില്ല്യംസ്, റൊമാരിയോ ഷഫേഡ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിരുന്നു. നാന്ദ്രേ ബര്‍ഗര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

എന്നാല്‍ മറുപടിബാറ്റിങ്ങില്‍ തകര്‍ച്ച നേരിട്ട സൂപ്പര്‍കിങ്‌സിന്റെ രക്ഷകനാകുകയായിരുന്നു ഡൊണോവന്‍ ഫെരീര. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 21 പന്തില്‍ 25 റണ്‍സ് നേടിയ മൊയിന്‍ അലി മികച്ച കൂട്ടുകെട്ടാണ് താരത്തിന് നല്‍കിയത്. പുറത്താകാതെയാണ് ഇരുവരും ക്ലാസ് പ്രകടനം നടത്തിയത്. സിബോണിലെ മഖന്യാ 31 പന്തില്‍ നിന്ന് 40 റണ്‍സും നേടിയിരുന്നു.

 

Content Highlight: Rajasthan wicketkeeper on history in South Africa