ജയ്പൂർ: ‘വിവാഹത്തിരക്കുകൾ’ കാരണമാണ് രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് നവംബർ 25ലേക്ക് മാറ്റുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നവംബർ 23ന് ധാരാളം വിവാഹ ചടങ്ങുകളും പൊതുപരിപാടികളും നടക്കുന്നുണ്ട് എന്നതിനാൽ തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ജോധ്പൂർ ബി.ജെ.പി എം.പി പി.പി. ചൗധരിയും ഇതിൽ ഉൾപ്പെടുന്നു.
വിവാഹത്തിരക്കുകൾ കാരണം ധാരാളം ആളുകൾക്ക് അസൗകര്യമുണ്ടാകുമെന്നും ഇത് പോളിങ് നിരക്ക് കുറക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 3നാണ് വോട്ടെണ്ണൽ നടക്കുക.
മിസോറാമിൽ നവംബർ ഏഴിന് വോട്ടെടുപ്പ് നടത്തും. ഛത്തീസ്ഗഡിൽ നവംബർ ഏഴിനും 17നുമായി രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിൽ നവംബർ 17നും തെലങ്കാനയിൽ നവംബർ 30തിനും വോട്ടെടുപ്പ് നടക്കും.
CONTENT HIGHLIGHT: Rajasthan Voting Dates Revised From November 23 To 25 Due To Wedding Rush