ജയ്പൂര്‍: ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം. രാജസ്ഥാന്‍ തലസ്ഥാനത്ത് നിന്നും 250 കിലോമീറ്റര്‍ മാറി ജെയ്തരണ്‍ നഗരത്തിലൂടെയുള്ള ഘോഷയാത്രയാണ് അക്രമാസക്തമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായും പൊലീസ് അറിയിച്ചു.
ന്യൂനപക്ഷ മേഖലയിലൂടെ കടന്നുപോയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപണം. ഇതാണ് സംഘര്‍ഷത്തിലേക്ക് മാറിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: മോഷണക്കുറ്റം ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിനെ ഷോക്കടിപ്പിച്ചു
“ജനം അക്രമാസക്തരായപ്പോള്‍ പൊലീസിന് അവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടി വന്നു.” – പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍.ആര്‍.കെ റെഡ്ഡി പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ബസും ട്രാക്ടറും ഉള്‍പ്പടെ തെരുവ് അഗ്നിക്കിരയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഐ.ജി ഹവ സിംഗിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ടെന്നും പ്രദേശം നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ ശാന്തമാക്കാന്‍ ജില്ലാ ഭരണകൂടവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Watch DoolNews Special: ഒരേ ജോലി, വ്യത്യസ്ത വേതനം: എം.പാനലുകാർ പ്രതികരിക്കുന്നു