| Sunday, 5th April 2020, 5:43 pm

നിസാമുദ്ദീനില്‍ നിന്നും പഠിക്കുന്നില്ല; രാജസ്ഥാനില്‍ രാമ നവമി ആഘോഷത്തിനെത്തിയത് 1000ലധികം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ദല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാ അത്ത് കൊവിഡ് വ്യാപന കാലത്ത് നടത്തിയ സമ്മേളനത്തിനെതിരെ വിമര്‍ശനമുയരുമ്പോളും പഠിക്കാന്‍ തയ്യാറാകാതെ ജനങ്ങള്‍. വെള്ളിയാഴ്ച
രാജസ്ഥാനില്‍ രാമ നവമിയുടെ ഭാഗമായ ആഘോഷത്തില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരാണ്.

ബണ്ഡി ജില്ലയിലെ രാം നഗറില്‍ നടന്ന ചടങ്ങിലാണ് ആയിരത്തിലധികം പേര്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രാമ നവമി ദിവസത്തിന്റെ പിറ്റേ ദിവസം നടക്കുന്ന ചടങ്ങ് എല്ലാ വര്‍ഷവും നടക്കുന്നതാണ്. കൊവിഡ് വ്യാപനം തുടരുമ്പോഴും അത് മാറ്റിവെക്കാന്‍ സംഘാടകരോ മാറി നില്‍ക്കാന്‍ ഭക്തരോ തയ്യാറായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിപാടി തടയാന്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ചടങ്ങ് കഴിഞ്ഞതിന് ശേഷമാണ് പൊലീസ് എത്തിയത്. രാം നവമിയുടെ ഭാഗമായി ഇത് രണ്ടാമത്തെ വലിയ കൂട്ടായ്മയാണ് രാജ്യത്ത് നടന്നത്.

തെലങ്കാനയിലായിരുന്നു ഒരു പരിപാടി നടന്നത്. സംസ്ഥാനത്തെ മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more