കഴിഞ്ഞ തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2008ന് ശേഷം രാജസ്ഥാന് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ലെങ്കിലും പോയ സീസണില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച് ടീമിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് സാധിച്ചിരുന്നു. ഫൈനലിലെത്തിയ രാജസ്ഥാന് പക്ഷേ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
എന്നാല്‍ ഈ സീസണില്‍ കിരീട വരള്‍ച്ചയവസാനിപ്പിച്ച് ഐ.പി.എല്‍ ചാമ്പ്യന്‍മാരാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സഞ്ജുവും സംഘവും. സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ബാക്കിയുള്ള അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാനായാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകൂ എന്നാണ് കണക്ക് കൂട്ടല്‍.
തുടര്‍ന്നുള്ള മത്സരങ്ങളില്‍ രാജസ്ഥാന് മുന്നേറാകുമോ എന്ന് പ്രവചിക്കാനാകില്ലെങ്കിലും ഈ സീസണ്‍ അവസാനിക്കുന്നതോടെ രണ്ട് താരങ്ങളെ പുറത്താക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ടീം ആര്‍.ആര്‍. റിപ്പോര്‍ട്ട് പ്രകാരം ടീമില്‍ മോശം ഫോമില്‍ തുടരുന്ന റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍ എന്നീ താരങ്ങളുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്.
ഐ.പി.എല്ലിലെ മൊത്തം റെക്കോഡ് പരിശോധിക്കുമ്പോള്‍ 52 കളികളില്‍ 576 റണ്‍സ് മാത്രമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന താരത്തെ പുറത്താക്കാനാണ് ടീമിന്റെ തീരുമാനം.
ജെയ്സണ്‍ ഹോള്‍ഡര്‍ ആണ് രാജസ്ഥാന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള മറ്റൊരു താരം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടറായ ഹോള്‍ഡറിന് രാജസ്ഥാന്റ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. എട്ട് കളികളില്‍ നിന്ന് ആകെ നാല് വിക്കറ്റുകളാണ് താരം നേടിയത്. താരത്തെ പേസ് ബൗളറായാണ് രാജസ്ഥാന്‍ ഉപയോഗപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സീസണിന്റെ അവസാനത്തോടെ ഹോള്‍ഡറെ പുറത്താക്കാനാണ് രാജസ്ഥാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇനിയുള്ള മത്സരങ്ങളില്‍ റോയല്‍സിന്റെ എതിരാളികള്‍.
Content Highlights: Rajasthan Royals will sell three players in the end of the season