| Friday, 19th May 2023, 7:34 pm

'ഒറിജിനല്‍ എല്‍ ക്ലാസിക്കോ'; ആദ്യ പന്തെറിയും മുമ്പേ ജയിച്ച് സഞ്ജു; കാര്യങ്ങള്‍ സ്മൂത്താണ് സെറ്റല്ലേ സഞ്ജൂ എന്ന് പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 66ാം മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍.

പ്ലേ ഓഫിന് നേരിയ സാധ്യതകളെങ്കിലും നിലനില്‍ക്കണമെങ്കില്‍ ഇരുടീമിനും വിജയം അനിവാര്യമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സും എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബ് കിങ്‌സും വിജയത്തോടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്.

അവസാന മത്സരത്തിനൊരുങ്ങുമ്പോള്‍ ഇരു ടീമുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ആക്ടീവാണ്.

ഐ.പി.എല്ലിലെ ഒറിജിനല്‍ എല്‍ ക്ലാസിക്കോ എന്ന് ആരാധകര്‍ ഈയിടെ വിളിച്ചുതുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ആ പേരിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നുമുണ്ട്. ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളാണ് രാജസ്ഥാനിലുള്ളത്. ടോസിന് തൊട്ടുമുമ്പ് പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായ ആര്‍. അശ്വിന്റെ അഭാവം ഒരുപക്ഷേ രാജസ്ഥാന് തിരിച്ചടിയായേക്കാം.

നിരവധി പ്ലെയര്‍ ബാറ്റിലുകളും ഈ മത്സരത്തിലുണ്ട്. യൂസ്വേന്ദ്ര ചഹല്‍ vs ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍ vs രാഹുല്‍ ചഹര്‍ തുടങ്ങി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കളിക്കുള്ളിലെ കളികളും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ട്രെന്റ് ബോള്‍ട്ട്, നവ്ദീപ് സെയ്‌നി, ആദം സാംപ, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

പഞ്ചാബ് കിങ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ്, അഥര്‍വ തായ്‌ദെ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.

Content Highlight: Rajasthan Royals vs Punjab Kings, RR won toss and d elect to bowl first

We use cookies to give you the best possible experience. Learn more