| Saturday, 8th April 2023, 3:42 pm

ഇങ്ങനെ ആരെയും പറ്റിക്കരുത് സഞ്ജുവേ... ക്യാപ്പിറ്റല്‍സിനെ ഞെട്ടിച്ച വമ്പന്‍ സര്‍പ്രൈസുമായി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം ഹോം മാച്ചിനിറങ്ങിയിരിക്കുകയാണ്. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന തങ്ങളുടെ മൂന്നാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് രാജസ്ഥാന്‍ നേരിടാനൊരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടോസിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ച പ്ലെയിങ് ഇലവനെ കണ്ട് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. മത്സരത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് അറിയിച്ച ജോസ് ബട്‌ലര്‍ ഇലവനില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ജോസ് ബട്‌ലറിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. വിരലിന് തുന്നലിടേണ്ടി വന്നതിനാല്‍ താരത്തിന് ഒരാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നും അറിയിച്ചിരുന്നു.

ബട്‌ലറിന് പകരക്കാരനായ ജോ റൂട്ടാവും കളത്തിലിറങ്ങുക എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ബട്‌ലര്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറൈലാണ് ഇലവനില്‍ സ്ഥാനം പിടിച്ച പ്രധാന പേരുകാരന്‍.

രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ധ്രുവ് ജുറൈല്‍, ജേസണ്‍ ഹോള്‍ഡര്‍, ജോസ് ബട്‌ലര്‍, സന്ദീപ് ശര്‍മ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശ്‌സ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ക്യപ്റ്റന്‍), മനീഷ് പാണ്ഡേ, റിലി റൂസോ, റോവ്മന്‍ പവല്‍, ലളിത് യദവ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോറല്‍ (വിക്കറ്റ് കീപ്പര്‍), ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

Latest Stories

We use cookies to give you the best possible experience. Learn more