ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 46 റണ്‍സിന്റെ തോല്‍വി. 185 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് 138 റണ്‍സെടുക്കാനെ ആയുള്ളൂ.
ഡല്‍ഹിയ്ക്ക് വേണ്ടി കഗീസോ റബാദ മൂന്ന് വിക്കറ്റും അശ്വിനും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍184 റണ്‍സാണെടുത്തത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോഴും ഉശിരോടെ ബാറ്റേന്തിയ ഷിംറോണ്‍ ഹെറ്റ്മെയറുടെ കരുത്തിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറെ അശ്വിന്‍ പുറത്താക്കി. സ്റ്റീവ് സ്മിത്തിന് പകരം ഇന്ന് യുവതാരം യശ്വസി ജയ്സ്വാളാണ് ഓപ്പണറായി ഇറങ്ങിയത്.
നാലാമനായെത്തിയ മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാനായില്ല. അഞ്ചുറണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.
ഒരു ഘട്ടത്തില്‍ 150 പോലും കടക്കില്ല എന്ന നിലയില്‍ നിന്നാണ് ഡല്‍ഹി ഉയര്‍ത്തെഴുന്നേറ്റത്. മോശം ബോളുകള്‍ കണ്ടെത്തി പ്രഹരിച്ച ഹെറ്റ്മെയര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
24 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത് ഹെറ്റ്മെയര്‍ പതിനെട്ടാം ഓവറില്‍ പുറത്തായി.
പിന്നീട് ഒത്തുചേര്‍ന്ന ഹര്‍ഷല്‍ പട്ടേലും അക്സര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് 180 കടത്തി.
രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക്ക് ത്യാഗി, ആന്‍ഡ്രൂ ടൈ, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajasthan Royals vs Delhi Capitals IPL 2020