| Wednesday, 20th March 2024, 11:39 am

രാജസ്ഥാന്റെ സ്‌നേഹത്തില്‍ കണ്ണ് നിറഞ്ഞ് അശ്വിന്; ആ സമ്മാനം ഹൃദയം കീഴടക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കം തുടങ്ങാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 10 ഫ്രാഞ്ചൈസിയും താരങ്ങളും ടൂര്‍ണമെന്റിന് വേണ്ടിയുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ്. ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായിട്ടാണ്.

എന്നാല്‍ ആരാധകര്‍ ഏറെ ആകാംശക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ലക്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ളത്. മാര്‍ച്ച് 24നാണ് ഇരുവരുടേയും പോരാട്ടം.

മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ ടീമിലെത്തുന്ന താരങ്ങളെ സ്വീകരിക്കുന്ന വീഡിയോ ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ടീമിന്റെ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയുടെ നട്ടെല്ലുമായ അശ്വിനെ വളരെ വ്യത്യസ്തമായ രീതിയിലാണ് രാജസ്ഥാന്‍ സ്വാഗതം ചെയ്തത്.

അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ 100ാം മത്സരം പിന്നിടുകയും 500 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ നിര്‍ണായക നേട്ടം കൈവരിച്ച താരത്തിന് ടീം ഒരു കിടിലന്‍ സര്‍പ്രൈസാണ് ഒരുക്കിയത്.

താരത്തിന് ടീമിലെ അംഗങ്ങളും താരങ്ങളും ടി.വിയില്‍ ആശംസ അറിയിച്ചതിന് ശേഷം 100ാം ടെസ്റ്റിന്റെ ക്യാപ് തന്റെ കുടുംബത്തോടൊപ്പം സ്വീകരിക്കുന്ന ഫോട്ടോ ഫ്രെയിം അശ്വിന് സമ്മാനമായി നല്‍കുകയായിരുന്നു. റൂമിലെ ബെഡ്ഡില്‍ സൂക്ഷിച്ച ആ സര്‍പ്രൈസ് അശ്വിന്റെ ഹൃദയത്തില്‍ പതിഞ്ഞത് വീഡീയോയില്‍ ദൃശ്യമാണ്.

Content Highlight: Rajasthan Royals surprise Welcome For R. Ashwin

Latest Stories

We use cookies to give you the best possible experience. Learn more