ജയ്പൂര്‍: ന്യൂലാന്‍ഡ്‌സ് ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കണിച്ചെന്ന വിവാദത്തെത്തുടര്‍ന്ന് ഓസീസ് നായകസ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്നു ഐ.പി.എല്‍ ക്ലബ്ബ് രാജസ്ഥാന്‍ റോയല്‍സ് നീക്കി. ഓസീസ് ദേശീയ ടീമിന്റെ നായക സ്ഥാനത്ത് നിന്നു സ്മിത്ത് സ്വയം രാജിവെച്ചതിനു പിന്നാലെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസികള്‍ നായകനെ നീക്കി രംഗത്തെത്തിയത്.
വിവാദം പൊട്ടിപുറപ്പെട്ടതിനു പിന്നാലെ സ്മിത്തിനെ പുറത്താക്കണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഓസീസ് ടീമിന്റെ നായക സ്ഥാനം ഒഴിയില്ലെന്ന് സ്മിത്ത് അറിയിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ സര്‍ക്കാറും സ്‌പോര്‍ട്‌സ് കമ്മീഷനും വിവാദത്തില്‍ ഇടപെട്ടതോടെ താരം രാജിവെക്കുകയായിരുന്നു.
അതേസമയം ഓസീസിന്റെ ഉപനായക പദവി രാജിവെച്ച വാര്‍ണര്‍ക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നടപടിയുണ്ടാകുമോയെന്നാണ് ആരാധകര്‍ നോക്കുന്നത്. നിലവില്‍ ഹൈദരാബാദിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍.
പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ഇത് താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെയാണ് “ബോള്‍ ടാംപറിങ്ങ്” വിവാദം ഉയര്‍ന്നുവന്നത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്‌സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ഇതാണ് സ്മിത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റാണെന്ന് തുറന്നു സമ്മതിക്കുന്നതിനു തുല്ല്യമായിരുന്നു ഇത്. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്.

സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. “രാജിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോഴും ഞാന്‍ കരുതുന്നത്. ഞാന്‍ ഇതിനു അനുയോജ്യനായ വ്യക്തി തന്നെയാണെന്നാണ്.” എന്നായിരുന്നു നായകന്‍ പറഞ്ഞിരുന്നത്. സ്മിത്ത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. ഇതാണ് കമ്മീഷനെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.