മുംബൈ: ഐ.പി.എല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്. വിദേശതാരങ്ങള്‍ കൂട്ടത്തോടെ ടീം വിട്ടതോടെ രാജസ്ഥാന്‍ ദുര്‍ബലമായിരുന്നു.
പരിക്ക്, കൊവിഡ് 19 ഭീതി, വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് വിദേശതാരങ്ങള്‍ ടീം വിടുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് രാജസ്ഥാനെയാണ്.
ബെന്‍ സ്റ്റോക്സ്, ജോഫ്രെ ആര്‍ച്ചര്‍, ലിയാം ലിവിംഗ്സ്റ്റോണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
ഒരു സീസണില്‍ രണ്ട് മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ലാത്ത താരങ്ങളെയാണ് ലോണ്‍ വിന്‍ഡോയിലൂടെ വാങ്ങാനാകുക. മാത്രമല്ല ഇവര്‍ക്ക് സ്വന്തം ടീമിനെതിരെ കളിക്കാനുമാകില്ല.
വേണ്ടത്ര ബാക്കപ്പ് താരങ്ങളില്ലാതെ വലയുന്ന ടീമുകള്‍ക്കാവും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഏറ്റവുമധികം ഗുണം ചെയ്യുക.
ചെന്നൈയില്‍ ഈ സീസണില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരമാണ് ഉത്തപ്പ. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഉത്തപ്പയെ രാജസ്ഥാനിലെത്തിക്കുക വഴി ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്താമെന്നും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajasthan Royals Robin Uthappa Chennai Super Kings IPL 2021