2025ലെ ഐ.പി.എല്‍ മത്സരങ്ങളുടെ സമയക്രമങ്ങള്‍ ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിന്റെ 18ാം പതിപ്പ് മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.
ടൂര്‍ണമെന്റില്‍ മാര്‍ച്ച് 23ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും. ഇത്തവണ വ്യത്യസ്തമായ സ്‌ക്വാഡുമായിട്ടാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ താരമുള്‍പ്പെടുന്ന രാജസ്ഥാന് 14 മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജിലുള്ളത്. എഴ് ഹോം മത്സരങ്ങളും ഏഴ് എവേയ് മത്സരങ്ങളുമാണ് ടീം ഗ്രൂപ്പ് സ്റ്റേജില്‍ കളിക്കുക.
മലയാളി സൂപ്പര്‍ ബാറ്റര്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മൂന്ന് ടി-20ഐ സെഞ്ച്വറികള്‍ നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയില്‍ താരം നിറം മങ്ങിയിരുന്നു. മാത്രമല്ല ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ കൈ വിരലിന് പരിക്ക് പറ്റിയ സഞ്ജുവിന് പൊട്ടലുണ്ടാകുകയും സര്‍ജറി ചെയ്യുകയും ഉണ്ടായി. ആറ് ആഴ്ചയോളം റെസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിലും ഐ.പി.എല്ലിന് മുന്നോടിയായി താരം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് vs സണ്‍റൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദില്‍ – മാര്‍ച്ച് 23 – വൈകുന്നേരം 3:30
രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – മാര്‍ച്ച് 26 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്സ് – മാര്‍ച്ച് 30 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങസ് – ഏപ്രില്‍ 5 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ഏപ്രില്‍ 9 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 13 – വൈകുന്നേരം 3:30
രാജസ്ഥാന്‍ റോയല്‍സ് vs ദല്‍ഹി ക്യാപിറ്റല്‍സ് – ഏപ്രില്‍ 16 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് – ഏപ്രില്‍ 19 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 24 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ഏപ്രില്‍ 28 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs മുംബൈ ഇന്ത്യന്‍സ് – മെയ് 1 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – മെയ് 4 – വൈകുന്നേരം 3:30
രാജസ്ഥാന്‍ റോയല്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്സ് – മെയ് 12 – വൈകുന്നേരം 7:30
രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങ്സ് – മെയ് 16 – വൈകുന്നേരം 7:30
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ (12.50 കോടി), മഹേഷ് തീക്ഷണ (4.4 കോടി), വനിന്ദു ഹസരംഗ (5.25 കോടി), ആകാശ് കുമാര്‍ മധ്‌വാള്‍ ( 30 ലക്ഷം), നിതീഷ് റാണ (4.20 കോടി രൂപ), തുഷാര്‍ ദേശ്പാണ്ഡെ (6.50 കോടി രൂപ), ശുഭം ദുബെ (80 ലക്ഷം രൂപ), യുദ്ധ്‌വീര്‍ സിങ് (35 ലക്ഷം രൂപ), ഫസല്‍ഹഖ് ഫാറൂഖി (2 കോടി രൂപ), വൈഭവ് സൂര്യവന്‍ഷി (10 കോടി രൂപ), ക്വേനാ മഫാക്കെ (1.50 കോടി), കുനാല്‍ റാത്തോഡ് (30 ലക്ഷം), അശോക് ശര്‍മ (30 ലക്ഷം രൂപ).
Content Highlight: Rajasthan Royals Full IPL schedule Of 2025