| Sunday, 7th May 2023, 8:18 pm

കഴിഞ്ഞ രണ്ട് സീസണിലും ഒന്നാം സ്ഥാനക്കാര്‍, എന്നാലിപ്പോള്‍ എട്ടാമത്! തലകുനിക്കേണ്ട അവസ്ഥയില്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വീതം വിജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന്‍.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് പോകെ പോകെ താഴേക്ക് വീഴുകയായിരുന്നു.

പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനക്കാരാണെങ്കിലും മറ്റൊരു പട്ടികയില്‍ ടീം എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് സീസണിലും ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത അതേ പട്ടികയിലാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്.

ഐ.പി.എല്ലിലെ ഫെയര്‍ പ്ലേ അവാര്‍ഡ് പട്ടികയിലാണ് രാജസ്ഥാന്‍ റോയല്‍സ് എട്ടാമതേക്ക് വീണിരിക്കുന്നത്. പത്ത് മത്സരത്തില്‍ നിന്നും 94 പോയിന്റാണ് രാജസ്ഥാനുള്ളത്. 9.40 ആണ് രാജസ്ഥാന്റെ ശരാശരി.

പത്ത് മത്സരത്തില്‍ നിന്നും 102 പോയിന്റും 10.2 എന്ന മികച്ച ആവറേജുമായി ദല്‍ഹി ക്യാപ്പിറ്റല്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍.

ഐ.പി.എല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് 2023

(ടീം, മത്സരം, പോയിന്റ് ആവറേജ് എന്നീ ക്രമത്തില്‍)

1. ദല്‍ഹി ക്യാപ്പിറ്റല്‍സ് – 10 -102 – 10.2

2. ഗുജറാത്ത് ടൈറ്റന്‍സ് – 10 – 102 – 10.2

3. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 9 – 90 – 10

4. ചെന്നൈ സൂപ്പര്‍ കിങ്‌സ് – 11 – 109 – 9.91

5. പഞ്ചാബ് കിങ്‌സ് – 10 -99 – 9.90

6. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 10 – 97 – 9.70

7. മുംബൈ ഇന്ത്യന്‍സ് – 10 – 96 – 9.60

8. രാജസ്ഥാന്‍ റോയല്‍സ് – 10 – 94 – 9.40

9. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 10 – 91 – 9.10

10. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 10 – 91 – 9.10

കഴിഞ്ഞ രണ്ട് സീസണിലും ഫെര്‍ പ്ലേ പുരസ്‌കാരം സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. 2021ല്‍ രാജസ്ഥാന്‍ പുരസ്‌കാരം ഒറ്റയ്ക്ക് നേടിയപ്പോള്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു.

2022ല്‍ 17 മത്സരം കളിച്ച രാജസ്ഥാന് 170 പോയിന്റും 10 എന്ന മികച്ച ആവറേജുമുണ്ടായിരുന്നു. 16 മത്സരത്തില്‍ നിന്നും 160 പോയിന്റും 10 എന്ന ആവറേജിലുമാണ് ഗുജറാത്ത് റോയല്‍സിനൊപ്പം പുരസ്‌കാരം പങ്കിട്ടത്.

2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയടക്കം പിന്തള്ളിയാണ് രാജസ്ഥാന്‍ ഫെയര്‍ പ്ലേയില്‍ ഒന്നാമതെത്തിയത്. കളിച്ച 14 മത്സരത്തില്‍ നിന്നും 142 പോയിന്റോടെയാണ് രാജസ്ഥാന്‍ ഒന്നാമതെത്തിയത്. 10.14 എന്ന ആവറേജായിരുന്നു 2021ല്‍ റോയല്‍സിനുണ്ടായിരുന്നത്.

Content Highlight: Rajasthan Royals are currently ranked eighth in the Fair Play Awards

We use cookies to give you the best possible experience. Learn more