2024 ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂവുമാണ് ഏറ്റുമുട്ടുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഒരു മികച്ച പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജസ്ഥാന്‍.
ഇന്ന് നടക്കുന്ന മത്സരത്തില്‍ പ്രത്യേക ജേഴ്‌സിയായ ഓള്‍ പിങ്ക് ജേഴ്‌സി ഇട്ടുകൊണ്ടായിരിക്കും രാജസ്ഥാന്‍ കളത്തില്‍ ഇറങ്ങുക. രാജസ്ഥാനിലെ സ്ത്രീകള്‍ നയിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍ ഓള്‍ പിങ്ക് ജേഴ്‌സി അണിയുന്നത്.
On April 6, every six will count. It’s our #PinkPromise! 💗💪
With the support of trained women solar engineers from Rajasthan, every six hit tomorrow will help us power six homes! ☀️ pic.twitter.com/Vo7feGsbP3
ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടുന്ന ഓരോ സിക്‌സറുകള്‍ക്കും ആറ് വീടുകളിൽ സോളാര്‍ ഉപയോഗിച്ചുകൊണ്ട് വൈദ്യുതി നല്‍കുമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചത്. സൗരോര്‍ജ്ജം നല്‍കുന്നതിലൂടെ സുസ്ഥിരവും ശുദ്ധവുമായ അന്തരീക്ഷം രാജസ്ഥാനില്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും.
Rajasthan Royals dedicates tomorrow’s match against RCB to all women’s in Rajasthan ⭐
അതേസമയം നിലവില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് സഞ്ജുവും കൂട്ടരും ഈ സീസണിലെ തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെ തോല്‍പ്പിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയുടെ തലപ്പത്ത് ഉള്ളത്.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്നും വിജയിച്ച ആറു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഈ മത്സരത്തിലും തങ്ങളുടെ വിജയ കുതിപ്പ് രാജസ്ഥാന്‍ തുടരുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
മറുഭാഗത്ത് നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും മൂന്ന് തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ എട്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ ആയിരിക്കും ബെംഗളൂരു കളത്തില്‍ ഇറങ്ങുക.
Content Highlight: Rajasthan Royals annoouced every six hitagainst RCB will help us power six homes