എല്ലാം നേടിയത് മുംബൈയും രാജസ്ഥാനും മാത്രം; ഐ.പി.എല്ലില്‍ മറ്റാര്‍ക്കുമില്ലാത്ത കംപ്ലീറ്റ് റെക്കോഡ്
IPL
എല്ലാം നേടിയത് മുംബൈയും രാജസ്ഥാനും മാത്രം; ഐ.പി.എല്ലില്‍ മറ്റാര്‍ക്കുമില്ലാത്ത കംപ്ലീറ്റ് റെക്കോഡ്
ആദര്‍ശ് എം.കെ.
Tuesday, 26th March 2024, 7:28 pm

 

ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിക്കൊണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍ പിറവിയെടുത്തത്. ഇതിന് മുമ്പ് ഇന്ത്യയില്‍ പിറന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് അഥവാ ഐ.സി.എല്ലിന്റെ എല്ലാ കങ്കളവും കഴുകിക്കളഞ്ഞാണ് 2008ല്‍ ഐ.പി.എല്‍ പിറവിയെടുത്തത്.

2008ല്‍ ഐ.പി.എല്‍ പിറവിയെടുക്കുമ്പോള്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ഈ ടൂര്‍ണമെന്റ് വളരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ എന്‍.ബി.എക്കും എന്‍.എഫ്.എല്ലിനുമൊപ്പം സ്ഥാനം പിടിക്കാനും ഐ.പി.എല്ലിന് സാധിച്ചിട്ടുണ്ട്.

ഐ.പി.എല്‍ അതിന്റെ 17ാം സീസണിലേക്കാണ് കാലെടുത്ത് വെക്കുന്നത്. നിലവില്‍ പത്ത് ടീമുകളുമായി ജൈത്രയാത്ര തുടരുന്ന ടൂര്‍ണമെന്റിലെ രസകമായ ചില വസ്തുതകള്‍ പരിശോധിക്കാം.

നിലവില്‍ കളിക്കുന്ന ടീമുകളില്‍ നാല് ടീമുകള്‍ക്കാണ് ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തത്. 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്), പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളും 2022ല്‍ ഐ.പി.എല്ലിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് ഇതുവരെ കിരീടം നേടാത്ത ടീമുകള്‍.

 

ഐ.പി.എല്‍ ജേതാക്കള്‍

2008 – രാജസ്ഥാന്‍ റോയല്‍സ്

2009 – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2010 – ചെന്നൈ സൂപ്പര്‍ കിങസ്

2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2013 – മുംബൈ ഇന്ത്യന്‍സ്

2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2015 – മുംബൈ ഇന്ത്യന്‍സ്

2016 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2017 – മുംബൈ ഇന്ത്യന്‍സ്

2018 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2019 – മുംബൈ ഇന്ത്യന്‍സ്

2020 – മുംബൈ ഇന്ത്യന്‍സ്

2021 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2022 – ഗുജറാത്ത് ടൈറ്റന്‍സ്

2023 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

രണ്ട് ടീമുകള്‍ക്കാണ് ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ലഭിക്കാതിരുന്നിട്ടുള്ളൂ. ദല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് ആ ടീമുകള്‍.

ഐ.പി.എല്‍ ഓറഞ്ച് ക്യാപ് ജേതാക്കള്‍

2008 – ഷോണ്‍ മാര്‍ഷ് – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2009 – മാത്യൂ ഹെയ്ഡന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ്

2011 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2012 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2013 – മൈക്കല്‍ ഹസി – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2014 – റോബിന്‍ ഉത്തപ്പ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2015 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2016 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2017 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2018 – കെയ്ന്‍ വില്യംസണ്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2019 – കെയ്ന്‍ വില്യംസണ്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2020 – കെ.എല്‍. രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2021 – ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ്

2023 – ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ്

ചിത്രത്തിന് കടപ്പാട്: സ്‌പോര്‍ട്‌സ്‌കീഡ

 

റണ്‍വേട്ടക്കാരന്റെ ഓറഞ്ച് ക്യാപ്പെന്ന പോലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധിക്കാതെ പോയതും രണ്ട് ടീമുകള്‍ക്കാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഒരിക്കല്‍പ്പോലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിക്കാതെ പോയപ്പോള്‍ 16 സീസണ്‍ കളിച്ചിട്ടും രണ്ട് കിരീടം നേടിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഷെല്‍ഫിലേക്ക് പര്‍പ്പിള്‍ ക്യാപ്പ് ഇതുവരെയെത്തിയിട്ടില്ല.

 

ഐ.പി.എല്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കള്‍

2008 – സൊഹൈല്‍ തന്‍വീര്‍ – രാജസ്ഥാന്‍ റോയല്‍സ്

2009 – ആര്‍.പി. സിങ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2010 – പ്രഗ്യാന്‍ ഓജ – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2011 – ലസിത് മലിംഗ – മുംബൈ ഇന്ത്യന്‍സ്

2012 – മോണി മോര്‍കല്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2013 – ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2014 – മോഹിത് ശര്‍മ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2015 ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2016 – ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്

2017 – ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്

2018 – ആന്‍ഡ്രൂ ടൈ – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2019 – ഇമ്രാന്‍ താഹിര്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2020 – കഗീസോ റബാദ – ദല്‍ഹി ക്യാപ്പിറ്റല്‍സ്

2021 – ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2022 – യൂസ്വേന്ദ്ര ചഹല്‍ – രാജസ്ഥാന്‍ റോയല്‍സ്

2023 – മുഹമ്മദ് ഷമി – ഗുജറാത്ത് ടൈറ്റന്‍സ്

ചിത്രത്തിന് കടപ്പാട്: സ്‌പോര്‍ട്‌സ്‌കീഡ

നാല് ടീമുകള്‍ക്കാണ് ഇതുവരെ ടൂര്‍ണമെന്റില്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയറിനെ സമ്മാനിക്കാന്‍ സാധിക്കാതെ പോയത്. അഞ്ച് തവണ കിരീടം നേടിയ, പത്ത് തവണ ഫൈനല്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് അതിലൊരു ടീമാണ് എന്നത് ആരാധകരെ അമ്പരപ്പിച്ചേക്കും. ധോണിപ്പടയ്ക്ക് പുറമെ 2016 ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ആ ടീമുകള്‍.

ഐ.പി.എല്‍ എം.വി.പി ലിസ്റ്റ്

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്

2008 – ഷെയ്ന്‍ വാട്‌സണ്‍ – രാജസ്ഥാന്‍ റോയല്‍സ്

2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ്

2011 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു

2012 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

എം.വി.പി

2013 – ഷെയ്ന്‍ വാട്‌സണ്‍ – രാജസ്ഥാന്‍ റോയല്‍സ്

2014 – ഗ്ലെന്‍ മാക്‌സ്‌വെല്‍ – പഞ്ചാബ് കിങ്‌സ്

2015 – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2016 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2017 – ബെന്‍ സ്‌റ്റോക്‌സ് – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്

2018 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2019 – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2020 – ജോഫ്രാ ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ്

2021 – ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ്

2023 – ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ്

ശുഭ്മന്‍ ഗില്‍

ഐ.പി.എല്ലില്‍ ഇതുവരെ എമേര്‍ജിങ് പ്ലയേഴ്‌സിനെ സംഭാവന ചെയ്യാന്‍ സാധിക്കാതെ പോയത് രണ്ട് ടീമുകള്‍ക്കാണ്. ഐ.പി.എല്ലില്‍ രണ്ട് സീസണ്‍ മാത്രം കളിച്ച ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നുമാണ് എമേര്‍ജിങ് പ്ലെയേഴ്‌സ് പിറക്കാതിരുന്നത്.

ഐ.പി.എല്‍ എമേര്‍ജിങ് പ്ലെയേഴ്‌സ്

2008 – ശ്രീവത്സ് ഗോസ്വാമി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2009 – രോഹിത് ശര്‍മ – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2010 – സൗരഭ് തിവാരി – മുംബൈ ഇന്ത്യന്‍സ്

2011 – ഇഖ്ബാല്‍ അബ്ദുള്ള – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2012 – മന്‍ദീപ് സിങ് – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2013 – സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ്

2014 – അക്‌സര്‍ പട്ടേല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2015 – ശ്രേയസ് അയ്യര്‍ – ദല്‍ഹി ഡെയര്‍ഡെവിള്‍സ്

2016 – മുസ്തഫിസുര്‍ റഹ്‌മാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2017 – ബേസില്‍ തമ്പി – ഗുജറാത്ത് ലയണ്‍സ്

2018 – റിഷബ് പന്ത് – ദല്‍ഹി ക്യാപ്പിറ്റല്‍സ്

2019 – ശുഭ്മന്‍ ഗില്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2020 – ദേവ്ദത്ത് പടിക്കല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2021 – ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2022 – ഉമ്രാന്‍ മാലിക് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2023 – യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ്

 

യശസ്വി ജെയ്‌സ്വാള്‍

കളിക്കളത്തില്‍ പുലര്‍ത്തുന്ന മാന്യതയുടെയുടെയും നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മത്സരം പൂര്‍ത്തിയാക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഫെയര്‍പ്ലേ അവാര്‍ഡ് ലഭിക്കാത്ത നാല് ടീമുകളും ഐ.പി.എല്ലിലുണ്ട്. 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരും 2022ല്‍ ഐ.പി.എല്ലിനൊപ്പം ചേര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ആ ടീമുകള്‍

ഐ.പി.എല്‍ ഫെയര്‍പ്ലേ അവാര്‍ഡ് ലിസ്റ്റ്

2008 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2009 – കിങ്‌സ് ഇലവന്‍ പഞ്ചാബ്

2010 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2012 – രാജസ്ഥാന്‍ റോയല്‍സ്

2013 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2014 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2015 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

2016 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2017 – ഗുജറാത്ത് ലയണ്‍സ്

2018 – മുംബൈ ഇന്ത്യന്‍സ്

2019 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2020 – മുംബൈ ഇന്ത്യന്‍സ്

2021 – രാജസ്ഥാന്‍ റോയല്‍സ്

2022 – രാജസ്ഥാന്‍ റോയല്‍സ്

2023 – ദല്‍ഹി ക്യാപ്പിറ്റല്‍സ്

ദല്‍ഹി ക്യാപ്പിറ്റല്‍സ്

ഈ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ രണ്ടേ രണ്ട് ടീമുകള്‍ മാത്രമാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലുള്ളത്. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ആ ടീമുകള്‍.

പുതിയ സീസണില്‍ ഇതില്‍ ഏതൊക്കെ ലിസ്റ്റില്‍ ഏതെല്ലാം ടീമില്‍ നിന്നുള്ള താരങ്ങളെത്തുമെന്ന് കാത്തിരുന്ന് കാണാം.

 

Content Highlight: Rajasthan Royals and Mumbai Indians are the only team to win all awards in IPL

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.