കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്.
ഇതോടെ രാജസ്ഥാന്‍ ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 16 ഓവറിനുള്ളല്‍ വിജയലക്ഷ്യം മറികടക്കുന്ന മൂന്നാമത്തെ ടീമാകാനാണ് രാജസ്ഥാന് സാധിച്ചത്.
ഐ.പി.എല്‍ ചരിത്രത്തില്‍ 16 ഓവറിനുള്ളല്‍ വിജയലക്ഷ്യം മറികടക്കുന്ന ടീം, എണ്ണം
മുംബൈ ഇന്ത്യന്‍സ് – 11
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 11
രാജസ്ഥാന്‍ റോയല്‍സ് – 10*
ദല്‍ഹി കാപിറ്റല്‍സ് – 9
പഞ്ചാപ് കിങ്‌സ് – 8
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 7
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടി കൊണ്ടായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ പരാഗ് നിര്‍ണായകമായത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരം അടിച്ചെടുത്തത്.
Content Highlight: Rajasthan Royal In IPL Record Achievement