ഭോപ്പാല്‍: ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയോ പൊലീസ് നടപടിയോ ഉണ്ടാവില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനാവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി.
രാജസ്ഥാനിലെ സോജത് നിയസഭാസീറ്റിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭാ ചൗഹാനാണ് ഇത്തരമൊരു വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയത്.
എന്നെ അധികാരത്തിലെത്തിച്ചാല്‍ മണ്ഡലത്തില്‍ നടക്കുന്ന ഒരു ശൈശവ വിവാഹത്തിലും പൊലീസ് നടപടിയുണ്ടാവില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. എന്നായിരുന്നു സോജത് മേഖലയില്‍ നടത്തിയ സ്‌നേഹ സമ്മേളന്‍ എന്ന പരിപാടിക്കിടെ സ്ഥാനാര്‍ത്ഥി പറഞ്ഞത്.
ഇവിടെ ദേവദാസി വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ നിയമനടപടി നേരിടുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഈ ഇടപെടല്‍.
ശൈശവ വിവാഹം നടത്തുന്നവര്‍ പൊലീസ് നടപടി ഭയക്കേണ്ടതില്ലെന്ന് സ്ഥാനാര്‍ത്ഥി പറയുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
“” സംസ്ഥാനത്ത് ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ശൈവ വിവാഹത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവില്ല. അക്കാര്യം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ ആരും നിയമനടപടി നേരിടേണ്ടി വരില്ല””- എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം.