ജയ്പൂര്‍: വിമത നീക്കങ്ങളുമായി ഇടഞ്ഞു നില്‍ക്കുന്ന രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് പുതിയ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്‌സര. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച എം.എല്‍.എമാര്‍ പാര്‍ട്ടിയോടൊപ്പം തന്നെ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‌സച്ചിന്‍ പൈലറ്റ് ആശംസകള്‍ അര്‍പ്പിച്ചിരുന്നു.
പുതിയ അധ്യക്ഷന് സമ്മര്‍ദ്ദങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കാനാകട്ടെയെന്ന് സച്ചിന്‍ ആശംസിച്ചു.
‘ചുമതലയേറ്റെടുക്കുന്ന ഗോവിന്ദ് സിംഗ് ഡോട്സരയ്ക്ക് അഭിനന്ദനങ്ങള്‍. സമ്മര്‍ദ്ദങ്ങളേതുമില്ലാതെയും പക്ഷഭേദമില്ലാതെയും പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിയ്ക്കായി പ്രയ്തനിച്ച കോണ്‍ഗ്രസുകാരുടെ അഭിമാനത്തെ സംരക്ഷിക്കാന്‍ താങ്കള്‍ക്കാകുമെന്ന് ഞാന്‍ കരുതുന്നു’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ബുധനാഴ്ചയാണ് ഗോവിന്ദ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തത്. സച്ചിന്‍ പൈലറ്റിന്റെ പിന്‍ഗാമിയായാണ് ഗോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ