| Monday, 1st October 2018, 10:47 am

യുവാവുമായി പ്രണയം; 15 കാരിയെ രക്ഷിതാക്കള്‍ ചുട്ടുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 15 കാരിയായ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ചുട്ടുകൊന്നു. പാഗി ഗ്രാമത്തിലാണ് സംഭവം. ഇതേ ഗ്രാമത്തിലുള്ള യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മകളെ തങ്ങള്‍ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.


“വെടിവെച്ചത് യൂണിഫോമിട്ട തെമ്മാടി” ആപ്പിള്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ മാപ്പു പറഞ്ഞ് യു.പി പൊലീസ്


മകളെ കുറിച്ച് ഗ്രാമത്തില്‍ ചിലര്‍ മോശമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്. മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞാണ് ആദ്യം രക്ഷിതാക്കള്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും രക്ഷിതാക്കള്‍ പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് പൊലീസിന് തുണയായത്.

We use cookies to give you the best possible experience. Learn more