| Saturday, 4th September 2021, 4:54 pm

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നും ജയം; അപ്രതീക്ഷിത തോല്‍വിയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം.  1564 സീറ്റുകളില്‍ 670 ലും കോണ്‍ഗ്രസിനാണ് ജയം.

ബി.ജെ.പി 551 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290 സീറ്റില്‍ സ്വതന്ത്രരും ജയിച്ചു.

മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.

ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

1,564 പഞ്ചായത്ത് അംഗങ്ങള്‍, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, 200 അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാളയത്തിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ ജയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajasthan Panchayat Election 2021 Result Congress BJP

We use cookies to give you the best possible experience. Learn more