ജയ്പൂര്‍: 2000, 500 നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ഭരത് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.
500, 2000 നോട്ടുകള്‍ അഴിമതിയ്ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഭരത് സിംഗ് പറയുന്നത്. ഗാന്ധി അഴിമതിയ്ക്ക് എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട്. ഇവ സാധാരണക്കാരാണ് ഉപയോഗിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ അശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്.
രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രതിദിനം രണ്ട് വീതം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rajasthan MLA seeks removal of Gandhi’s picture from 2000, 500 notes, writes to PM