| Monday, 8th October 2018, 10:31 am

വസുന്ധരെ രാജെയുടെ പോസ്റ്ററിന് കീഴെ മൂത്രമൊഴിച്ച് രാജസ്ഥാന്‍ മന്ത്രി; ചിത്രം വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അജ്മീര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയുടെ ചിത്രം പതിച്ച പോസ്റ്ററിന് സമീപം മൂത്രമൊഴിക്കുന്ന രാജ്സ്ഥാന്‍ മന്ത്രിയുടെ ചിത്രം വൈറലാകുന്നു.

മന്ത്രി ശുംഭു സിങ് കഠേസറാണ് മൂത്രമൊഴിച്ച് വിവാദത്തിലായത്. എന്നാല്‍ ഫോട്ടോ വൈറലായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

” ഞാന്‍ പണ്ടത്തെ ആളാണെന്നും ഇതെന്നും പഴയകാലം മുതലേ ഉള്ള സംസ്‌ക്കാരമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. തെറ്റായൊന്നും ചെയ്തതായി തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി മോദി


മന്ത്രിയുടെ നടപടി രണ്ട് തരത്തിലാണ് വിമര്‍ശിക്കപ്പെട്ടത്. ഒന്ന് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററിലേക്ക് മൂത്രമൊഴിച്ചതിന്റെ പേരിലും മറ്റൊന്ന് ബി.ജെ.പിയുടെ തന്നെ സ്വച്ച് ഭാരത് മിഷനെ അപമാനിക്കുന്ന തരത്തിലാണെന്നും പറഞ്ഞായിരുന്നു അത്.

എന്നാല്‍ വസുന്ധരെ രാജെയുടെ പോസ്റ്ററിന് മുകളിലല്ല താന്‍ മൂത്രമൊഴിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് അത്ര വലിയ കുറ്റമല്ല. അധികം ആളുകളൊന്നും ഇല്ലാത്ത സ്ഥലമാണെങ്കില്‍ ഇത്തരത്തില്‍ ചെയ്യുന്നത് പ്രശ്‌നമല്ല.

മുന്‍പും ഇങ്ങനെ ചെയ്തിട്ടുണ്ട്. ആള്‍താമസമില്ലാത്ത പ്രദേശത്ത് മൂത്രമൊഴിച്ചാല്‍ അസുഖങ്ങള്‍ പടരില്ല. അവിടം മലിനമാകുകയുമില്ല-മന്ത്രി പറയുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ വേളയിലായിരുന്നു സംഭവം.

We use cookies to give you the best possible experience. Learn more