| Wednesday, 31st May 2017, 9:11 pm

'ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് മയില്‍ ഗര്‍ഭിണിയാകുന്നത്'; ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന്  രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ. ആണ്‍ മയിലും പെണ്‍ മയിലും തമ്മില്‍ ഇണ ചേരാറില്ലെന്നും ആണ്‍ മയിലിന്റെ കണ്ണീര് കുടിച്ചാണ് പെണ്‍ മയില്‍ “ഗര്‍ഭിണി”യാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നേരത്തേ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട ജഡ്ജിയായ ശര്‍മ്മ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ദിവസമാണ് ശര്‍മ്മയുടെ ശുപാര്‍ശ. ഇതിന് പിന്നാലെയാണ് മയിലിനെ എന്തുകൊണ്ട് ദേശീയപക്ഷിയാക്കിയെന്ന് “ശാസ്ത്രീയമായി” അദ്ദേഹം വിശദീകരിച്ചത്.


Also Read: ‘കടുവ പുറത്താകുമോ?’; പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് രാജസ്ഥാന്‍ ഹൈക്കോടതി


താനൊരു ശിവഭക്തനാണെന്നും ഇത് എന്റെ ആത്മാവിന്റെ ശബ്ദമാണെന്നും താനും പശുവിനെ ബഹുമാനിക്കുന്നുണ്ടെന്നുമാണ് ശര്‍മ്മ നേരത്തേ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചത്. ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നുമാണ് ജസ്റ്റിസ് ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത്.


Don”t Miss: ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


ഹിന്ദുരാജ്യമായ നേപ്പാള്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലികളെ പരിപാലിച്ചും കൃഷി ചെയ്തും ശക്തി പ്രാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജസ്റ്റിസ് ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കി. പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിലപാട് അറിയിച്ചത്. കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനില്‍ നിലവിലുളള നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.


Also Read: ‘അന്നും ഇന്നും മോദിക്ക് ഇതു തന്നെ വിധി’; 2015 ആവര്‍ത്തിച്ച് 2017ലും മോദിക്ക് കൈ നല്‍കാതെ ജര്‍മ്മന്‍ ചാന്‍സലര്‍; വീഡിയോ


ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസര്‍ക്കാരിനു മുന്‍പാകെ ചില ശുപാര്‍ശകള്‍ വച്ചത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും ഗോവധം നടത്തുന്നവര്‍ക്കുളള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നുമാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more